തിരുവനന്തപുരം- ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയമാണ് തിരുവനന്തപുരം അരുവിക്കരയിൽ നവവധു ജീവനൊടുക്കാൻ കാരണമെന്ന് വിവരം. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി രേഷ്മ(23)യാണ് മരിച്ചത്. ഭർത്താവ് അക്ഷയ് രാജ് മറ്റൊരു യുവതിയുമായി ഫോണിൽ സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന് രേഷ്മ സംശയിച്ചു എന്നുമാണ് വിവരം. യുവതി ജീവനൊടുക്കുമ്പോൾ അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. ഇയാൾ പുറത്തുപോയ സമയത്താണ് വീടിന്റെ ഫാനിൽ കെട്ടിത്തൂങ്ങി രേഷ്മ മരിച്ചത്. രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്നുനോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ പോലീസിൽ വിവരം അറിയിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ജൂൺ 12-നായിരുന്നു ഇരുവരുടെയും വിവാഹം.