Sorry, you need to enable JavaScript to visit this website.

മാസപ്പടിയിൽ കോടതിയെ സമീപിക്കും; സപ്ലൈക്കോയെ സർക്കാർ ദയാവധത്തിന് വിട്ടുവെന്നും വി.ഡി സതീശൻ

തിരുവനന്തപുരം - ഓണക്കിറ്റ് വിതരണം സംസ്ഥാനത്ത് പൂർണ പരാജയമാണെന്നും സർക്കാർ സപ്ലൈക്കോയെ ദയാവധത്തിന് വിട്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.  
 മാസപ്പടി വിവാദത്തിൽ നിയമവശം പരിശോധിച്ച് കൊണ്ടിരിക്കയാണെന്നും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിജിലൻസിന് കേസെടുക്കാം. പക്ഷെ, മുഖ്യമന്ത്രി ആയതിനാലാണ് കേസെടുക്കാത്തത്. എ.ഐ ക്യാമറ വിവാദത്തിൽ കോടതിയെ സമീപിച്ച സമാനമായ രീതിയിൽ കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 
 ഉമ്മൻചാണ്ടിയെ പുകഴ്ത്തിയ സതിയമ്മയെ കോൺഗ്രസ് സംരക്ഷിക്കും. കേസെടുത്ത നടപടി സർക്കാറിന്റെ ധാർഷ്ട്യമാണ്. ഇതിനുള്ള തിരിച്ചടി പുതുപ്പള്ളിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News