തിരുവനന്തപുരം- സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നു. ഓപ്പറേഷന് ട്രഷര്‍ ഹണ്ട് എന്ന പേരിലാണ് പരിശോധന നടക്കുന്നത്.
സ്പെഷ്യല്‍ യൂണിറ്റുകളുടെ ചുമതലയുള്ള ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന. അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും മൃഗസംരക്ഷണ, മോട്ടോര്‍ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിലുമാണ് റെയ്ഡ് നടക്കുന്നത്. ശനി പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് തുടരുകയാണ്.
ഓണക്കാലത്ത് അതിര്‍ത്തി കടന്നുവരുന്ന ചരക്ക് വാഹനങ്ങള്‍ പലതും മതിയായ പരിശോധനകള്‍ ഇല്ലാതെയാണ് ഉദ്യോഗസ്ഥര്‍ കടത്തിവിടുന്നതെന്ന് വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പ്രതിഫലമായി വൻ തുക കൈക്കൂലി വാങ്ങുന്നതായും പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.