റിയാദ്- പ്രമേഹത്തിന് ഉപയോഗിക്കുന്ന ഡയാമൈക്രോണ്‍ ടാബ്‌ലറ്റിന്റെ വില സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി കുറച്ചു. ഗ്ലിക്ലാസൈഡ് എന്ന പേരിലുള്ള മരുന്ന് അടങ്ങിയ ഡയാമൈക്രോണ്‍ 30 എം.ജി ടാബ്‌ലറ്റിന്റെ വിലയാണ് കുറച്ചിരിക്കുന്നത്. മുപ്പതു ടാബ്‌ലറ്റുകള്‍ അടങ്ങിയ ഒരു പാക്കറ്റ് മരുന്നിന്റെ വില 42.90 റിയാലില്‍ നിന്ന് 25.60 റിയാലായാണ് കുറച്ചിരിക്കുന്നത്. പഴയ വിലയ്ക്ക് ഈ മരുന്ന് വില്‍പന നടത്തുന്നവരെ കുറിച്ച് 19999 എന്ന നമ്പറില്‍ ബന്ധപ്പെട്ട് അറിയിക്കണമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു.