Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

കൊച്ചി - ഓണക്കാലത്ത് പരിശോധന നടത്താതെ കൈക്കൂലി വാഹനങ്ങള്‍ കടത്തിവിടുന്നു എന്ന പരാതിയില്‍ സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നു.  ഒന്‍പത്  അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും എക്‌സൈസ് വകുപ്പിന്റെ 39 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്ക് പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്ക് പോസ്റ്റുകളിലുമാണ് പരിശോധന. 'ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്' എന്ന പേരിട്ടിരിക്കുന്ന പരിശോധന പുലര്‍ച്ചെ 5.30നാണ് ആരംഭിച്ചത്. പാറശാല ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ നിന്നും 11,900 രൂപ പിടിച്ചെടുത്തിട്ടുണ്ട്. തൊട്ടടുത്ത ടയര്‍ കടയില്‍ സൂക്ഷിച്ചിരുന്ന പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ടയറിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

 

Latest News