Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ ചൂട് 50.8 ഡിഗ്രി, ഇക്കൊല്ലത്തെ ഏറ്റവും കൂടുതല്‍

അബുദാബി- യു.എ.ഇയിലെ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസം ഇന്നാണെന്ന് റിപ്പോര്‍ട്ട്. കൂടിയ താപനില 50.8 ഡിഗ്രി സെല്‍ഷ്യസാണ്.നാഷനല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, ഉച്ചയ്ക്ക് 2:45 ന് അബുദാബിയിലെ ഔതൈദിലാണ് (അല്‍ ദഫ്ര മേഖല) രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.
അബുദാബിയിലെ ബഡാ ദഫാസില്‍ (അല്‍ ദഫ്ര മേഖല) ജൂലൈ 15, 16 തീയതികളില്‍ തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ 50.1 ഡിഗ്രി സെല്‍ഷ്യസില്‍ താപനില എത്തിയതോടെ ഈ വേനല്‍ക്കാലത്ത്  ആദ്യമായി 50 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. ഈ മാസം ആദ്യം, ഓഗസ്റ്റ് രണ്ടിന് ഔതൈദില്‍ (അല്‍ ദഫ്ര മേഖല) താപനില 50.2 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. പിന്നീട് ഓഗസ്റ്റ് 25 ന് താപനില 50.3 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി.

 

Tags

Latest News