കോഴിക്കോട്- യു.പിയിലെ മുസഫർ നഗറിലെ സ്‌കൂളിൽ സഹപാഠികളെ കൊണ്ട് മുസ്‌ലിം വിദ്യാർത്ഥിയെ അധ്യാപിക മർദ്ദിപ്പിച്ച സംഭവത്തിൽ ഇടപ്പെട്ട് മുസ്ലിം ലീഗ്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മർദ്ദനമേറ്റ വിദ്യാർഥിയുടെ പിതാവുമായി ഫോണിൽ സംസാരിച്ചു. മുഴുവൻ നിയമനടപടികൾക്കും പിന്തുണ ലീഗ് വാഗ്ദാനം ചെയ്തു. വലിയ നിരാശയും വേദനയുമാണ് പിതാവ് പങ്കുവെച്ചതെന്നും കൂട്ടുകാരാൽ അപമാനിക്കപ്പെട്ടതിന്റെ വല്ലാത്ത മാനസിക പ്രയാസത്തിലാണ് ആ കുട്ടിയുള്ളത്.
അധ്യാപികക്കെതിരെ കർശന നടപടി വേണമെന്ന് തന്നെയാണ് അവരുടെ ആവശ്യം. അവർക്കുണ്ടായ സമാനതകളില്ലാത്ത പ്രയാസത്തിൽ ആശ്വസിപ്പിക്കുകയും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ പാർട്ടിയുടെ സർവ്വ പിന്തുണയും സഹകരണവും ഉറപ്പ് കൊടുക്കുകയും ചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീർ എം.പിയും വിഷയത്തിൽ ഇടപെട്ടു.