Sorry, you need to enable JavaScript to visit this website.

ജാമ്യത്തിലിറങ്ങി നേപ്പാളിലേക്ക് മുങ്ങിയ പോക്‌സോ പ്രതി പിടിയില്‍

ചിറ്റാരിക്കാല്‍-  പോലീസിനെ വെട്ടിച്ചു ഇന്ത്യയിലും വിദേശത്തും ഒളിവില്‍ കഴിയുകയായിരുന്ന പോക്‌സോ കേസ് പ്രതി പിടിയില്‍. ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോക്‌സോ കേസുകളില്‍ പ്രതിയായ ചിറ്റാരിക്കല്‍ അനിയക്കാട്ട് ഹൗസില്‍ ആന്റോ ചാക്കോച്ചന്‍ (28) എന്നയാളെയാണ് ചിറ്റാരിക്കല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍, അരുണന്‍, ഡ്രൈവര്‍ രാജന്‍ കാഞ്ഞങ്ങാട്,  ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങള്‍ ആയ ഷാജു, നികേഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. 13 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് കേസുകളില്‍ പ്രതിയായ ആന്റോ ചാക്കോച്ചന്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കഴിഞ്ഞ രണ്ടര വര്‍ഷമായി മുങ്ങി നടക്കുകയായിരുന്നു. പോലീസ് പിടിക്കാതിരിക്കാനായി ഇന്ത്യ വിട്ട പ്രതി നേപ്പാളില്‍ എത്തി അവിടെ അനുപ് മേനോന്‍ എന്ന പേരില്‍ വര്‍ക്ക് ഷോപ്പ് നടത്തി വരികയായിരുന്നു. പ്രതിയുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷണം നടത്തി വരികയായിരുന്ന അന്വേഷണ സംഘം പ്രതി പുതിയ പേരില്‍ പാസ്‌പോര്‍ട്ട് എടുക്കാനായി നേപ്പാളില്‍നിന്നും മുംബൈയില്‍ എത്തിയപ്പോള്‍ തന്ത്രപരമായി പിടികൂടുകയായിരുന്നു. പ്രതിയെ ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

 

Latest News