Sorry, you need to enable JavaScript to visit this website.

VIDEO: തബൂക്കില്‍ സ്മാര്‍ട്ട് സംവിധാനം വഴി മരുന്ന് വിതരണം

തബൂക്ക് - തബൂക്ക് കിംഗ് സല്‍മാന്‍ ആംഡ് ഫോഴ്‌സ് ആശുപത്രിയില്‍ സ്മാര്‍ട്ട് സംവിധാനം വഴി മരുന്ന് വിതരണം. ആശുപത്രിയില്‍ നിന്നുള്ള കുറിപ്പടി പ്രകാരമുള്ള മരുന്നുകള്‍ ഇരുപത്തിനാലു മണിക്കൂറും ഏതു സമയമത്തും സംവിധാനം വഴി എളുപ്പത്തില്‍ ലഭിക്കും. ആശുപത്രി മുറ്റത്ത് സ്ഥാപിച്ച കൂറ്റന്‍ ക്യാപ്‌സൂള്‍ രൂപത്തിലുള്ള സ്മാര്‍ട്ട് ഉപകരണം വഴിയാണ് മരുന്ന് വിതരണം ചെയ്യുന്നത്. ഉപകരണത്തിലെ സ്‌ക്രീനില്‍ നാലക്ക പാസ്‌വേര്‍ഡ് നല്‍കിയാല്‍ കുറിപ്പടി പ്രകാരമുള്ള മരുന്നുകളെല്ലാം ആശുപത്രിയുടെ എംബ്ലം മുദ്രണം ചെയ്ത പ്ലാസ്റ്റിക് കീസിലാക്കി സെക്കന്റുകള്‍ക്കുള്ളില്‍ ലഭിക്കും.
എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് സമാനമായ സംവിധാനത്തിലാണ് മരുന്ന് വിതരണ ഉപകരണവും പ്രവര്‍ത്തിക്കുന്നത്. ഉപകരണം വഴി കുറിപ്പടി പ്രകാരമുള്ള മരുന്ന് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി പൗരന്മാരില്‍ ഒരാള്‍ ചിത്രീകരിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. രാജ്യം എത്രമാത്രം പുരോഗമിച്ചു എന്നാണ് ഈ സേവനം വ്യക്തമാക്കുന്നതെന്ന് വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ട സൗദി പൗരന്‍ പറഞ്ഞു.

Latest News