ജിദ്ദ - റോഡുകളില്‍ ഡ്രൈവര്‍മാരുടെ മോശം പ്രകടനമാണ് രാജ്യത്ത് കാര്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ ഉയരാന്‍ കാരണമെന്ന് സൗദി ഇക്കണോമിക് അസോസിയേഷന്‍ അംഗം ഡോ. യാസിര്‍ അല്‍ഹര്‍ബി പറഞ്ഞു. ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിക്കുന്ന നിലയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് രാജ്യത്ത് വാഹനാപകടങ്ങള്‍ വലിയ തോതില്‍ ഉയരാന്‍ കാരണമാകുന്നു. ഇത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
ഇക്കാരണത്താലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി നിരക്കുകള്‍ ഉയര്‍ത്തിയത്. നിരന്തര ബോധവല്‍ക്കരണങ്ങളിലൂടെയും മറ്റു ശ്രമങ്ങളിലൂടെയും വാഹനാപകടങ്ങള്‍ കുറക്കാനും ഡ്രൈവര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്താനും സാധിക്കും. ഇത് ഭാവിയില്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ സാധാരണ നിലയിലാകാന്‍ ഇടയാക്കുമെന്നും ഡോ. യാസിര്‍ അല്‍ഹര്‍ബി പറഞ്ഞു.