തിരുവനന്തപുരം - തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രക്തം മാറി നൽകിയതിനെ തുടർന്ന് രോഗി മരിച്ചതായി ആരോപണം. രണ്ടാഴ്ചയായി കോളജിൽ ചികിത്സയിലുള്ള 62 വയസ്സായ സുഗതൻ എന്ന രോഗിയാണ് മരിച്ചത്. സംഭവത്തിൽ അഭ്യന്തര അന്വേഷണം നടക്കുക്കുയാണെന്നും ശേഷം പ്രതികരിക്കാമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.