Sorry, you need to enable JavaScript to visit this website.

ഓണം സ്‌പെഷ്യൽ ഡ്രൈവ്: എടപ്പാളിൽ ഡോഗ് സ്‌ക്വാഡിനെ  ഉപയോഗിച്ച് പരിശോധന നടത്തി

എടപ്പാൾ- ഓണാഘോഷത്തോടനുബന്ധിച്ച്  പൊന്നാനി താലൂക്കിൽ അനധികൃത ലഹരി കടത്തിന് കടിഞ്ഞാണിടുന്നതിനായി എക്‌സൈസ് വകുപ്പ്  പരിശോധന ശക്തമാക്കി. എടപ്പാളിൽ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് വിവിധയിടങ്ങളിൽ   പരിശോധന നടത്തി. പാർസൽ കേന്ദ്രങ്ങൾ, കൊറിയർ സർവീസുകൾ, ആഡംബര വാഹനങ്ങൾ കേന്ദീകരിച്ച് ലഹരി കടത്ത് നടക്കുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്   മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ  വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്.  ഡി വൈ എസ് പി യുടെ കീഴിലുള്ള ഡോഗ് സ്‌ക്വാഡിലെ  മദ്യം , മറ്റു ലഹരി വസ്തുക്കൾ എന്നിവ കണ്ടുപിടിക്കാൻ ഏറ്റവും  മികച്ച പരിശീലനം ലഭിച്ച  '335 ലൈക്ക' യെ ഉപയോഗിച്ചു കൊണ്ടാണ് പരിശോധന നടത്തിയത്. 
എടപ്പാൾ, പൊന്നാനി വിവിധ പാർസൽ കേന്ദ്രങ്ങൾ, കൊരിയർ സർവ്വീസ് സെന്ററുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് റിയാസ് പി എം , പൊന്നാനി റെയ്ഞ്ച്  ഇൻസ്‌പെക്ടർ ജിനീഷ് എക്‌സൈസ് ഇൻറലിജൻസ് ഉദ്യോഗസ്ഥൻ രാജേഷ്‌കുമാർ വി ആർ ,  പ്രിവന്റീവ് ഓഫീസർമാരായ ബാബുരാജ് കെ എം, ഗണേശൻ എ, പ്രമോദ് കെ എസ് 
സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രമോദ് പി പി, മനോജൻ കെ പി, ഷാജു, ഡ്രൈവർ പ്രമോദ് എം, സിവിൽ പോലീസ് ഓഫീസർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു.
 

Latest News