അബുദാബി- ബ്രിക്‌സ് സഖ്യത്തില്‍ യു.എ.ഇയെ ഉള്‍പ്പെടുത്തിയതിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നന്ദി അറിയിച്ചു. അന്താരാഷ്ട്ര സഹകരണത്തിനും സമൃദ്ധിക്കും യു.എ.ഇ. നടത്തുന്ന പരിശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ചു. ചാന്ദ്രപര്യവേഷണത്തിലെ വിജയത്തിനുള്ള അഭിനന്ദനത്തിന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദിന് നന്ദി അറിയിച്ചു.
ചന്ദ്രയാന്‍ 3 ന്റെ വിജയത്തിനുള്ള അഭിനന്ദനവുമായാണ് യു.എ.ഇപ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ചത്. ശാസ്ത്ര സാങ്കേതിക രം?ഗത്ത് ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങള്‍ മഹത്തരമാണെന്ന് ശൈഖ് മുഹമ്മദ് എടുത്തു പറഞ്ഞു. ബഹിരാകാശ രംഗത്ത് ഇന്ത്യ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇതിനു ശേഷമാണ് ബ്രിക്‌സ് സഖ്യത്തിലേക്ക് ക്ഷണിച്ചതിലുളള സന്തോഷവും നന്ദിയും ശൈഖ് മുഹമ്മദ് പങ്കിട്ടത്.