Sorry, you need to enable JavaScript to visit this website.

VIDEO - മെസിയെ സംരക്ഷിക്കാൻ പുതിയ അംഗരക്ഷകനായി യാസീൻ, വൈറലായി വീഡിയോ

ന്യൂയോർക്ക്- ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽനിന്ന് അമേരിക്കയിലെ ഇന്റർ മിയാമിയിലേക്ക് കൂടുമാറി അവിസ്മരണീയ പ്രകടനം തുടരുന്ന ലോക ഫുട്‌ബോളിലെ സൂപ്പർ താരം ലിയണൽ മെസിയുടെ സ്വകാര്യ അംഗരക്ഷകനിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മുൻ പട്ടാളക്കാരനായ യാസിൻ ച്യൂക്കോയാണ് മെസിയുടെ സ്വകാര്യ അംഗരക്ഷകൻ. ക്ലബ്ബിന്റെ സഹ ഉടമയായ ഡേവിഡ് ബെക്കാമാണ് അർജന്റീനിയൻ താരത്തിനായി ഒരു വ്യക്തിഗത അംഗരക്ഷകനെ ഏർപ്പെടുത്തിയത്. 
മുൻ നാവിക സോനാംഗം എന്നതിലുപരി, പ്രൊഫഷണൽ മിക്‌സഡ് ആയോധനകല (എം.എം.എ) പോരാളി കൂടിയാണ് യാസിൻ. അമേരിക്കൻ സൈനികനെന്ന നിലയിൽ, ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


മെസ്സിയുടെ അംഗരക്ഷകനെന്ന നിലയിൽ ച്യൂക്കോയുടെ ജാഗ്രതാ സ്വഭാവം സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോകളിൽ വ്യക്തമാണ്. ഗെയിമുകൾക്കിടയിലോ മൈതാനത്തിന് പുറത്തോ മെസിയെ സമീപിക്കാനുള്ള ആരാധകരുടെ നിരവധി ശ്രമങ്ങൾ അദ്ദേഹം സമർത്ഥമായി പരാജയപ്പെടുത്തുന്നു.

കളി കഴിഞ്ഞ ശേഷം ഒഫീഷ്യലുകൾ അടക്കം മൈതാനത്തേക്ക് പാഞ്ഞടുക്കുമ്പോൾ മെസിയുടെ സമീപത്തിരുന്ന് കവചം തീർക്കുകയാണ് യാസിൻ. വിമാനത്തിൽനിന്നിറങ്ങുന്ന മെസിയുടെ പിറകിൽ സദാസമയത്തും തുറന്നുവെച്ച കണ്ണുമായി യാസീനുണ്ട്.
 

Latest News