മാനന്തവാടി-വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച തൊഴിലാളികൾ മക്കിമലയിലും സമീപങ്ങളിലും ഉള്ളവർ. ഇന്ന് വൈകിട്ട് മൂന്നരയോടെ ഉണ്ടായ അപകടത്തിൽ മരിച്ചത് ഒൻപത് പേരാണ്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ 28 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് ജീപ്പ് മറിയുകയായിരുന്നു. അപകടത്തിൽ ജീപ്പ് നെടുകെപിളർന്നു. 12 തൊഴിലാളികളും ഡ്രൈവറുമാണ് ജീപ്പിലുണ്ടായിരുന്നത്. പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഒമ്പതുപേരുടെ മരണം സ്ഥിരീകരിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ നില ഗുരുതരമാണ്.