കോട്ടയം- വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി ന്യൂസ് ചാനല്‍ സംഘത്തിന്റെ തോണി മറിഞ്ഞ കാണാതായ രണ്ടു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് തലയോലപ്പറമ്പ് പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ സജി (47), തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ഇരവിപേരൂര്‍ കോഴിമല കൊച്ചുരാമുറിയില്‍ ബിപിന്‍ ബാബു (27) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് സജിയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെ ബിപിന്റെ മൃതദേഹവും കണ്ടെത്തി. വാര്‍ത്ത എടുത്ത് മടങ്ങുന്നതിനിടെ കോട്ടയം-വൈക്കം കനാലിലാണ് തിങ്കളാള്ച ഉച്ചയ്ക്കു തോണി മറിഞ്ഞത്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്‍, ക്യാമറാമാന്‍ അഭിലാഷ് നായര്‍, തോണി തുഴഞ്ഞിരുന്ന മുണ്ടാര്‍ സ്വദേശി കെ.പി അഭിലാഷ് എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു.
കടുത്തുരുത്തിക്കടുത്ത് മണ്ടാര്‍ മേഖലയില്‍ മൂന്നിറിലേറെ കുടുംബങ്ങള്‍ പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടു പോയിരുന്നു. ഇവരുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് ചാനല്‍ സംഘത്തിന്റെ തോണി ശക്തമായ ഒഴുക്കില്‍പ്പെട്ട് മറിഞ്ഞത്. പ്രദേശ വാസികളും ഫയര്‍ഫോഴ്‌സും നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. രക്ഷപ്പെട്ട് ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണ്.