കോഴിക്കോട് - ഓണത്തോടനുബന്ധിച്ച് കേരളത്തില്‍ നാളെ മുതല്‍ ദേശസാല്‍കൃത ബാങ്കുകള്‍ക്ക് അഞ്ച് ദിവസം തുടര്‍ച്ചയായ അവധിയാണ്. നാളെ നാലാം ശനിയാഴ്ചയായതിനാലും മറ്റന്നാള്‍ ഞായര്‍ ആയതിനാലും അവധി. തിങ്കളാഴ്ച ഉത്രാടമായതിനാല്‍ അന്നും അവധിയാണ്. ഓഗസ്റ്റ് 29ന് തിരുവോണമാണ്. 30ന് മൂന്നാം ഓണവും 31ന് ശ്രീനാരായണ ഗുരു ജയന്തിയുമാണ്.