കൊച്ചി - മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായി നല്‍കിയ മാനനഷ്ടക്കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇന്ന് കോടതിയില്‍ മൊഴി നല്‍കും. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കുക.
മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പീഡന സംഭവം നടക്കുമ്പോള്‍ കെ. സുധാകരന്‍ പ്രതിയുടെ വീട്ടിലുണ്ടായിരുന്നുവെന്നും ഇക്കാര്യം കോണ്‍ഗ്രസ് നേതാവ് മറച്ചുവച്ചുവെന്നുമായിരുന്നു എം.വി ഗോവിന്ദന്റെ ആരോപണം. തെറ്റായ ആരോപണം തനിക്ക് മാനനഷ്ടമുണ്ടാക്കിയെന്ന് പറഞ്ഞാണ് സുധാകരന്‍ അപകീര്‍ത്തിക്കേസ് നല്‍കിയത്. ദേശാഭിമാനി പത്രത്തിനെതിരെയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെയും സുധാകരന്‍ മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്.