പാലക്കാട് - പട്ടാമ്പിയില്‍ പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ പോക്‌സോ കോസില്‍ അറസ്റ്റിലായി. തൂത സ്വദേശി കോരാമ്പി നാസറിനെയാണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.