Sorry, you need to enable JavaScript to visit this website.

കെ.എസ്.ആർ.ടി.സി  ഗ്രാമ വണ്ടി ഓടിത്തുടങ്ങി

കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി  ഇ.ടി മുഹമ്മദ് ബഷീർ എം.പി ഫഌഗ് ഓഫ് ചെയ്യുന്നു.

എടപ്പാൾ -യാത്ര സൗകര്യം കുറവുള്ള പ്രദേശങ്ങളിലൂടെ കെഎസ്ആർടിസിയുടെ ഗ്രാമ വണ്ടി ഓടിത്തുടങ്ങി. വട്ടംകുളം പഞ്ചായത്തിലെ ഗ്രാമീണ മേഖലകളിലൂടെയാണ് ഓണസമ്മാനം എന്ന നിലയിൽ ഗ്രാമവണ്ടി ഓട്ടം ആരംഭിച്ചത്. വട്ടംകുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ വച്ച് ഇ. ടി മുഹമ്മദ് ബഷീർ എം.പി ഗ്രാമവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു .കെ.ടി ജലീൽ എം.എൽ.എ കണ്ടക്ടർക്ക് ടിക്കറ്റ് റാക്ക് കൈമാറി .മാണൂർ, ചേകന്നൂർ, കോട്ടൂർ  കുറ്റിപ്പാല  നെല്ലിശ്ശേരി, ചിറ്റഴിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലൂടെ ആണ് ജനങ്ങൾക്ക് അനുഗ്രഹമായി ഗ്രാമവണ്ടി ഓടി തുടങ്ങിയത്. വട്ടംകുളം ഗ്രാമപഞ്ചായത്ത്  കെ.എസ്.ആർ.ടി.സിയുമായി ഉണ്ടാക്കിയ കരാർ പ്രകാരമാണ് ഓണസമ്മാനമായി ഗ്രാമവണ്ടി ഓടിക്കാൻ കഴിഞ്ഞത്. വണ്ടിയുടെ മുഴുവൻ ചിലവുകളും പഞ്ചായത്ത് ആണ് വഹിക്കുക. ഗ്രാമീണ മേഖലകളിലെ ജനങ്ങളുടെ വിഷമതകളെ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഭരണസമിതികൾ മാതൃകാപരമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

Latest News