ജിസാന്‍- വടക്കാങ്ങര അംശം ദേശം ചരിത്ര പുസ്തകം ജിസാനിലെ അബൂ ആരീഷിൽ പ്രകാശനം ചെയ്തു. ഒരു വില്ലേജിൻ്റെ നൂറ് വർഷത്തെ ചരിത്രം പറയുന്ന പുസ്തകമാണിത്. അബൂ ആരീഷ് മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഹാരിസ് കല്ലായി, കോമു ഹാജി എടരിക്കോടിന് കോപ്പി നൽകി പ്രകാശനം നടത്തി.
ആദ്യകാല മനുഷ്യരുടെ ജീവിതരീതി, മൺ മറഞ്ഞ മഹാരഥന്മാർ, പ്രാഥമിക പ0നരീതി, പള്ളിക്കൂടങ്ങൾ, ക്ഷേത്രങ്ങൾ, പള്ളികൾ കൃഷി, കാർഷികോപകരണൾ നാട്ടുപാതകൾ, നാട്ടു ചികിത്സകൾ, ചന്തകൾ, വ്യാപാരശൈലി തുടങ്ങി പഴയ കാല ജനതയുടെ സമഗ്ര ഗ്രാമീണ ചിത്രം വരച്ച് കാട്ടുന്ന ആകാശചിത്രങ്ങളോടെ 360 പേജിലാണ് കുറ്റിക്കാട്ടിൽ അബ്ദു റഹ്മാൻ പുസ്തകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒ.ഐ.സി.സി പ്രസിഡൻ്റ് നാസർ ചേലേമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് പട്ല, അഫ്സൽ ഉള്ളൂർ, താഹ കിണാശ്ശേരി, സിസ്റ്റർ ഷീബാ എബ്രഹാം, സിസ്റ്റർ നിഷ, നാസർ വാക്കാലൂർ, ജോഫി കോട്ടയം, മുജീബ്, ജാഫ് അലി, നിസാർ വേങ്ങര ഷീൻസ് ലൂക്കോസ് എന്നിവർ സന്നിഹിതരായിരുന്നു.