തിരുവനന്തപുരം - കേരള സര്‍വ്വകലാശാലയില്‍ നാലു വര്‍ഷ ബിരുദ കോഴ്സുകള്‍ ഉടന്‍ ആരംഭിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നാല് വര്‍ഷത്തെ കോഴ്സ് നടത്തിപ്പിന് സ്പെഷ്യല്‍ ഓഫീസറെ യോഗം ചുമതലപ്പെടുത്തി. ഈ വര്‍ഷം ചരിത്രം, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഇന്റര്‍നാഷണല്‍ സ്റ്റഡീസ് വിഷയങ്ങളില്‍ മാത്രമായിരിക്കും നാല് വര്‍ഷ കോഴ്സുകള്‍ ആരംഭിക്കുക. ജനുവരി മുതല്‍ റിട്ടയര്‍ ചെയ്ത അധ്യാപകരുടേയും ജീവനക്കാരുടേയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാനും യോഗം തീരുമാനിച്ചു. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനുശേഷം മാത്രമേ നല്‍കാന്‍ കഴിയൂവെന്ന നിലപാടാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സ്വീകരിച്ചത്.