Sorry, you need to enable JavaScript to visit this website.

കൈക്കൂലിയെക്കുറിച്ച് രഹസ്യ വിവരം, സംസ്ഥാനത്തെ എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ റെയഡ്

തിരുവനന്തപുരം - ഓണക്കാലത്ത് ബാറുകളിലും കള്ളുഷാപ്പുകളിലും പരിശോധന ഒഴിവാക്കാന്‍ എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സിന്റെ  വ്യാപക മിന്നല്‍ പരിശോധന. 'ഓപ്പറേഷന്‍ കോക്ടെയില്‍' എന്ന പേരില്‍  ഇന്നലെ ഒരേ സമയത്ത് നടത്തിയ മിന്നല്‍ പരിശോധനയില്‍  വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് വിവരം. സംസ്ഥാനത്തെ 14 എക്‌സൈസ് ഡിവഷനുകളിലും  തെരഞ്ഞെടുത്ത 16 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും 45 റേഞ്ച്  ഓഫീസുകളും ഉള്‍പ്പെടെ 75-ഓളം എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സ്  ഒരേ സമയം  മിന്നല്‍ പരിശോധന നടത്തി.  ഓണക്കാലത്തോടനുബന്ധിച്ച് ചില കള്ള്ഷാപ്പ് ഉടമകളും ബാര്‍ ഉടമകളും പരിശോധന ഒഴിവാക്കുന്നതിന് ചില എക്‌സൈസ് ഉദ്ദ്യോഗസ്ഥര്‍ക്ക്  കൈക്കൂലി നല്‍കി വരുന്നതായും  ലൈസന്‍സ് നിബന്ധനകള്‍ക്കും പെര്‍മിറ്റുകള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കള്ള്ഷാപ്പുകള്‍ക്കും ബാറുകള്‍ക്കും ചില എക്‌സൈസ് ഉദ്ദ്യോഗസ്ഥര്‍ ഒത്താശ ചെയ്ത് കൊടുക്കുന്നതായും വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയഡ് നടത്തിയത്.

 

Latest News