ഇടുക്കി - സി പി എം ഓഫീസ് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവ് കിട്ടിയ ശേഷം യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തിയും നടത്തിയിട്ടില്ലെന്ന് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. മൂന്നാറിലെ സി പി എം ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യത്തിന് വര്‍ഗീസിനെതിരെ ഹൈക്കോടതി ഇന്ന് ് സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. കോടതി ഉത്തരവും റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോയും ഔദ്യോഗികമായി ലഭിച്ച ശേഷം ഒരു നിര്‍മ്മാണ പ്രവര്‍ത്തിയും നടത്തിയിട്ടില്ലെന്ന് സി വി വര്‍ഗീസ് പറഞ്ഞു. 1999 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന പാര്‍ട്ടിയുടെ ഏരിയാ കമ്മിറ്റി ഓഫീസാണ്. കളക്ടറുടെ ഉത്തരവ് കിട്ടിയ ശേഷം നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിട്ടില്ല. കോടതിയെ ഇക്കാര്യം ബോധിപ്പിക്കുമെന്നും സി വി വര്‍ഗീസ് പറഞ്ഞു. പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനെതിരെ കേസെടുത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും സി വി വര്‍ഗീസ് പറഞ്ഞു.