കൊച്ചി - സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തില്‍ സ്വാധീനമുണ്ടായി എന്ന് രണ്ട് ജൂറി അംഗങ്ങള്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ പുരസ്‌കാര നിര്‍ണ്ണയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ ലിജീഷ് മുള്ളേഴത്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് പറഞ്ഞ് ഇതേ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലന്നും ജൂറി അംഗങ്ങളുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച തെളിവ് ഹൈക്കോടതി പരിഗണിച്ചില്ലെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജിയില്‍ പറയുന്നു.