ദോഹ- ചാവക്കാട് സ്വദേശി ഖത്തറില്‍ നിര്യാതനായി. ചാവക്കാട് ആലും പടി നിവാസി വി.വി.നാസര്‍ (59) ആണ് മരിച്ചത്. ഖത്തറില്‍ സ്വന്തമായി ബിസിനസ് ചെയ്തുവരികയായിരുന്ന അദ്ദേഹം കുറച്ചുനാളായി ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
മലേഷ്യന്‍ മുന്‍ സെനറ്ററും മലേഷ്യന്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ടുമായിരുന്ന പരേതനായ വിവി അബുവിന്റെയും ആമിനു തെക്കത്തിന്റേയും മകനാണ്. പരേതനായ വിവി ഹമീദ് ( അപ്പോത്തിക്കിരി മെഡിക്കല്‍സ് ) ഇദ്ദേഹത്തിന്റെ പിതൃ സഹോദരനാണ്.
ഷാജിതയാണ് ഭാര്യ. മന്‍ഹല്‍, നാസ് നാസര്‍, മിസ നാസര്‍ എന്നിവര്‍ മക്കളും വസീം മരുമകനുമാണ്. വിവി ഷരീഫ്, വിവി ഷജില്‍, സുബൈദ, ഷാനിബ എന്നിവര്‍ സഹോദരങ്ങളാണ്. മയ്യിത്ത് ഇന്ന് അസര്‍ നമസ്‌കാരാനന്തരം അബൂ ഹമൂര്‍ ഖബര്‍സ്ഥാനിനില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.