മലപ്പുറം- ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളിയായി മലപ്പുറം സ്വദേശിയായ ശാസ്ത്രജ്ഞനും. പെരിന്തൽമണ്ണ മേലാറ്റൂർ കിഴക്കുംപാടം വാക്കയിൽ കുഞ്ഞുമുഹമ്മദിന്റെയും ഫാത്തിമയുടെയും മകനായ ഷാഹുൽ ഹമീദാണ് ചരിത്രനേട്ടത്തിന്റെ ഭാഗമായി മലപ്പുറത്തിന്റെ അഭിമാനമായത്. കഴിഞ്ഞ 14 വർഷമായി ഐ.എസ്.ആർ.ഒ.യിൽ സയന്റിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ഷാഹുൽ ഹമീദ് മുമ്പും ഇത്തരത്തിലുള്ള ദൗത്യത്തിൽ പങ്കാളിയായിരുന്നു.