കൊച്ചി - മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ ഐ ജി ലക്ഷ്മണ്‍ അറസ്റ്റിലായി. ഐ ജിയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പിന്നീട് നേരിട്ട് ജാമ്യം നല്‍കി വിട്ടയച്ചു. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗൂഡാലോചനയില്‍ പങ്കാളിയുമാണ് ഐ ജിയെന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യ പ്രശ്‌നം ചൂണ്ടികാട്ടി ഹാജരാകുന്നതില്‍ നിന്ന് ഐ ജി ലക്ഷ്മണ്‍ വിട്ട് നിന്നിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ വേണ്ടിയാണ് ആരോഗ്യ പ്രശ്‌നം പറയുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഐ ജി തയ്യാറായത്.