Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫാഷൻ ഗോൾഡ് ഉടമകളുടെ കണ്ണൂരിലെ സ്വത്തുക്കൾ കണ്ടുകെട്ടി

കണ്ണൂർ-ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ കമ്പനി ഡയറക്ടർമാരുടെ സ്വത്തുക്കൾ കണ്ട് കെട്ടി സർക്കാർ ഉത്തരവിട്ടതിന് പിന്നാലെ പയ്യന്നൂരിലെതുൾപ്പെടെ സ്ഥാപനങ്ങൾകണ്ടു കെട്ടി. കമ്പനിയുടെ എം.ഡി. പൂക്കോയ തങ്ങൾ, ചെയർമാൻ എം.സി കമറുദ്ദീൻ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാൻസ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് എസ്.പി പി സദാനന്ദന്റെ റിപ്പോർട്ടിൻ മേലാണ് നടപടി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ പയ്യന്നൂരിലെയും ബാംഗ്ലൂരിലെയും കാസർകോട്ടെയും വസ്തു വകകൾ ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെയും മറ്റും പേരിൽ കൈമാറ്റം ചെയ്തിരുന്നു. കൈമാറ്റം നിയമാനുസൃതമല്ലെന്ന് ഉത്തരവിൽ പറയുന്നു. കണ്ടുകെട്ടിയ വസ്തുവകകളിന്മേലുള്ള ആദായമെടുക്കുന്നതും മറിച്ച് വിൽക്കുന്നതും തടഞ്ഞു.
ചെയർമാൻ എം.സി. കമറുദ്ദീൻ, എം.ഡി പൂക്കോയ തങ്ങൾ എന്നിവരുടെ പേരിൽ പയ്യന്നൂർ ടൗണിൽ സ്ഥിതി ചെയ്യുന്നതും പയ്യന്നൂർ മുനിസിപ്പാലിറ്റി വാർഡ് നമ്പർ 21 ൽ കെട്ടിട നമ്പർ 26812 ആ, ആ2, ആ3, ആ5 എന്നീ മുറികളടങ്ങിയ ഫാഷൻ ഓർണമെൻസ് ജ്വല്ലറി കെട്ടിടം. ബാംഗ്ലൂർ സിലികുണ്ട വില്ലേജിൽ പൂക്കോയ തങ്ങളുടെ പേരിൽ വാങ്ങിയ സർവേ നമ്പർ 167 ൽ ഉൾപ്പെട്ട ഒരു ഏക്കർ ഭൂമി.
ഖമർ ഫാഷൻ ഗോൾഡ് ജ്വല്ലറിക്കു വേണ്ടി എം. സി കമറുദ്ദിന്റെയും പൂക്കോയ തങ്ങളുടെയും പേരിൽ കാസറഗോഡ് ടൗണിൽ വാങ്ങിയ ഭൂമി.
ടി കെ പൂക്കോയ തങ്ങളുടെ പേരിലുളള ഹോസ് ദുർഗ് താലൂക്കിലെ മാണിയാട്ട് എന്ന സ്ഥലത്തുളള സർവെ നമ്പർ 691 ൽ വരുന്ന 17.29 സെൻറ് പരമ്പരാഗതമായി കിട്ടിയ സ്ഥലം. എം.സി.കമറുദ്ദീന്റെ പേരിലുള്ള ഉദിനൂർ വില്ലേജിലുളള റീ സർവെ നമ്പർ 391 ൽ വരുന്ന 17 സെൻറ് പരമ്പരാഗതമായി കിട്ടിയ സ്ഥലം. എം.സി.കമറുദ്ദീന്റെ ഭാര്യയുടെ പേരിലുളള ഉദിനൂർ വില്ലേജിലുളള റീ സർവെ നമ്പർ 43 ൽ വരുന്ന 23 സെൻറ് പരമ്പരാഗതമായി കിട്ടിയ സ്ഥലം എന്നിവയാണ് കണ്ടു കെട്ടിയത്.
 

Latest News