തിരുവനന്തപുരം - വൈദ്യുതി ക്ഷാമം രൂക്ഷമാണെന്നും കരുതലോടെ വൈദ്യുതി ഉപയോഗിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ട് വെദ്യൂതി മന്ത്രി കെ .കൃഷ്ണന്‍കുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യര്‍ഥന നടത്തിയത്. സംസ്ഥാനത്ത് വര്‍ഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തില്‍ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാല്‍ ജല വൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം പരിമിതമാണെന്നും മന്ത്രി പറയുന്നു. അതുകൊണ്ടുതന്നെ വൈദ്യുതി കരുതലോടെ വേണം ഉപയോഗിക്കാന്‍. ഉര്‍ജക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നും മന്ത്രി അഅഭ്യര്‍ത്ഥിച്ചു.