റിയാദ്- മക്കയിലും പരിസരപ്രദേശങ്ങളിലും കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴയിലും കാറ്റിലും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും തുടർച്ചയായി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ ഞായറാഴ്ച മുതൽ അടുത്ത വ്യാഴാഴ്ച വരെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
പേമാരി, ആലിപ്പഴം, വേഗതയേറിയ കാറ്റ് എന്നിവക്ക് കാരണമായേക്കാവുന്ന ഇടത്തരം കനത്ത മഴ മക്ക മേഖലയെ ബാധിക്കും. തായിഫ്, അൽ-കാമിൽ, അസീർ, അൽ ബഹ, ജിസാൻ, നജ്‌റാൻ, മദീന, ജമും, ബഹ്റ, ഖുൻഫുദ, അൽ ലൈത്ത്, അൽ ഖുർമ, റാനിയ എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ട്. അഫീഫ്, ദവാദ്മി, അൽ-ഖുവയ്യ, അൽ-റെയിൻ, അൽ-സുൽഫി, അൽ-മജ്മ എന്നിവടങ്ങളിലും മഴ മുന്നറിയിപ്പ് നൽകി.متداول: أمطار ورياح شديدة في محيط #الحرم_المكي pic.twitter.com/277YH6kXw9
— العربية السعودية (@AlArabiya_KSA) August 22, 2023