തളിപ്പറമ്പ്- കുറുമാത്തൂരിൽ സൺഷേഡ് തകർന്ന് വീണ് അസാം സ്വദേശിയായ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. റാക്കിബുൾ ഇസ്ലാം (31) ആണ് മരിച്ചത്. കുറുമാത്തൂർ മണക്കാട് റോഡിൽ ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. വീടിന്റെ രണ്ടാം നിലയിലെ സൺഷേഡിന്റെ വാർപ്പ് പലക നീക്കുന്നതിന് ഇടയിലാണ് തകർന്ന് വീണത്. സ്‌റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ എത്തിയ അഗ്‌നിരക്ഷാ സേനയാണ് സ്ലാബ് നീക്കി റാക്കി ബുൾ ഇസ്ലാമിനെ പുറത്തെടുത്തത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.