കൊച്ചി - മിത്ത് വിവാദത്തില്‍ വേട്ടയാടപ്പെട്ടുവെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ശാസ്ത്രത്തെ പ്രമോട്ട് ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് പരാമര്‍ശം നടത്തിയതെന്നും എന്നാല്‍ അതിന്റെ പേരില്‍ രൂക്ഷമായ ആക്രമണമാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം നല്‍കി സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കേരളത്തില്‍ വീണ്ടും ഒരു നവോഥാന പ്രസ്ഥാനം ആരംഭിക്കേണ്ടിയിരിക്കുന്നു. ചില കാര്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ അക്രമിക്കപ്പെടുന്നു. ചില സത്യങ്ങള്‍ തുറന്നു പറയുമ്പോള്‍ വേട്ടയാടപ്പെടുന്നു, ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു. ഇന്ത്യയില്‍ ഇന്നുകാണുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം ശാസ്ത്രത്തെ പ്രമോട്ട് ചെയ്യുക എന്നതാണ്. അത്തരത്തില്‍ ശാസ്ത്രത്തെ പ്രമോട്ട് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ പരാമര്‍ത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ട പൊതുപ്രവര്‍ത്തകനാണ് ഞാന്‍. രൂക്ഷമായ ആക്രമണമായിരുന്നു- ഷംസീര്‍ പറഞ്ഞു.