Sorry, you need to enable JavaScript to visit this website.

തലശ്ശേരിയിൽ വൻ തീ, ഒരു കോടിയുടെ നഷ്ടം

തലശ്ശേരി - നഗരത്തിൽ ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ വൻ തീപ്പിടിത്തം. നഗര മധ്യത്തിലെ വൻ ജനത്തിരക്കേറിയ ഒ.വി റോഡിലെ പരവതാനി എന്ന സ്ഥാപനത്തിന്റെ മുകളിലാണ് തീപ്പിടിച്ചത്. സമീപത്തെ പരവതാനി കടയുടെ വിശാലമായ ഗോഡൗണിലേക്ക് തീപ്പടരുകയും ചെയ്തു. പരവതാനി കടയുടെ താഴെ നിലയിൽ പ്രവർത്തിച്ചിരുന്ന സീസൺ ഫൂട്ട്‌വേർ, ടോപ്‌മോസ്റ്റ് വസ്ത്രാലയം എന്നിവയിലേക്ക് തീ പടർന്നില്ലെങ്കിലും ഫയർ ഫോഴ്‌സ സംഘം വെള്ളം ചീറ്റിയതിനെ തുടർന്ന് ഈ കടകളിലെയും വസ്ത്രങ്ങളും ചെരിപ്പുകളും മറ്റും നശിച്ചിട്ടുണ്ട.് കിടക്ക, ചവിട്ടി, ഉന്നം ഉൾപ്പെടെ വിൽപന നടത്തുന്ന മൊത്ത-ചില്ലറ വ്യാപാര സ്ഥാപനമാണ് പരവതാനി. ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയവരാണ് ആദ്യം കടക്കുള്ളിൽ പുകയുയർന്ന കാര്യം ജീവനക്കാരോട് പറഞ്ഞത.് തുടർന്ന് ആസ്ബറ്റോസ് പാകിയ വിശാലമായ ഗോഡൗണിലേക്കും മറ്റും തീ പടരുകയായിരുന്നു. വലിയ ശബ്ദത്തോടെ ഫൈബർ കിടക്കകളും പ്ലാസ്റ്റിക് വിരികളും കത്തിയമരാൻ തുടങ്ങി. വിവരം ലഭിച്ച തലശ്ശേരി ഫയർ ഫോഴ്‌സിലെ രണ്ട് യൂനിറ്റ് തീയണക്കാൻ കിണഞ്ഞ് പരിശ്രമിച്ചു. ആളിപ്പടർന്ന തീ പാനൂർ, മാഹി, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ ആറ് യൂനിറ്റ് ഫയർ ഫോഴസ് ഒരു മണിക്കൂറോളം പ്രയത്‌നിച്ചാണ് അണച്ചത.് 


സമീപത്തെ ഗോവിന്ദൻ സൺസും ഇത്തരം  കിടക്കകളും മറ്റും വിൽപന നടത്തുന്ന കടയാണ്. ഇവിടേക്ക് തീയാളിപ്പടർന്നെങ്കിലും ഫയർ ഫോഴ്‌സിന്റെ അവസരോചിതമായ പ്രവർത്തനം മൂലം നാശനഷ്ടം സംഭവിച്ചില്ല.  തീപ്പിടിച്ച് പരവതാനിക്ക് സമീപം സ്റ്റുഡിയോ, ടെയിലറിംഗ് ഷോപ്പ്, ഹോട്ടൽ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. തീയാളിപ്പടർന്നതോടെ സമീപത്തെ കടകളിലും സ്ഥാപനത്തിലുണ്ടായിരുന്നവർ ജീവനും കൊണ്ടോടുകയായിരുന്നു. 
സംഭവ സമയം ഒ.വി റോഡിലൂടെ  വരികയായിരുന്ന ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾ പോലീസ് വഴി തിരിച്ചുവിട്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. തലശ്ശേരി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജിന് സമീപം താമസിക്കുന്ന അബൂബക്കറിന്റെ ഉടമസ്ഥയിലുള്ളതാണ് കത്തി നശിച്ച പരവതാനി കട. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട.് 

Latest News