Sorry, you need to enable JavaScript to visit this website.

പുതുപ്പള്ളിയില്‍ പിന്തുണ യു.ഡി.എഫിന്: പി.സി. ജോര്‍ജ്

കൊച്ചി- പുതുപ്പള്ളി നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിലും ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് പിന്തുണ നല്‍കാന്‍ മലയോര കര്‍ഷക രക്ഷാ ഏകോപനസമിതി തീരുമാനിച്ചതായി ജനറല്‍ കണ്‍വീനര്‍ പി.സി. ജോര്‍ജ് അറിയിച്ചു.
കേരളത്തിലെ മലയോരമേഖലയുള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസകരമായ നിരവധി നടപടികള്‍ യു.ഡി.എഫ്. ഭരണകാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സ്വീകരിച്ചിരുന്നു. ഇടത്പക്ഷസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രഖ്യാപിത ആനുകൂല്യങ്ങളെല്ലാം നിര്‍ത്തലാക്കി.  കര്‍ഷക പെന്‍ഷന്‍ ലഭിച്ചിട്ട് മാസങ്ങളായി. കര്‍ഷക ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ കിടക്കുന്നു.   
വിള ഇന്‍ഷുറന്‍സ് പ്രകാരം ലഭ്യമാകേണ്ട നഷ്ടപരിഹാരം കോടികള്‍ കുടിശിഖയാണ്.   റബര്‍ കര്‍ഷകര്‍ക്ക് വിലസ്ഥിരത ഫണ്ട് ലഭിക്കുന്നില്ല.   പെട്രോര്‍, ഡീസല്‍ വിലയുടെ അധിക നികുതി സര്‍ക്കാര്‍ കുറയ്ക്കാത്തതിനാല്‍ ദൈനംദിന ഉപയോഗ വളങ്ങളുടെ വില കമ്പനികള്‍ അധികമായി വര്‍ദ്ധിപ്പിച്ചു.
കര്‍ഷകരുടെ നെല്ല്, റബര്‍, മറ്റ് കൃഷികള്‍ എന്നിവയുടെ ഉദ്പാദനങ്ങള്‍ കര്‍ഷകര്‍ കുറച്ചതിനാല്‍ പൊതുവിപണിയില്‍ വലിയ വിലക്കയറ്റം അനുഭവപ്പെടുന്നു.   കര്‍ഷകരുടെ കുടിശിഖ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാലാണ് ഉല്പാദനം കുറച്ചത്. വന്യമൃഗാക്രമണങ്ങളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. നഷ്ടപരിഹാരവുമില്ല. കര്‍ഷക രക്ഷയുമില്ല. ആയിരക്കണക്കിന് കര്‍ഷകര്‍ ഒപ്പിട്ട ആവശ്യങ്ങള്‍ അടങ്ങിയ വിപുലമായ നിവേദനം രാഹുല്‍ഗാന്ധി എം.പി. യ്ക്കും കെ.സി. വേണുഗോപാല്‍ എം.പി. യ്ക്കും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നല്‍കിയിരുന്നു. കര്‍ഷകരുടെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ശാശ്വതപരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് കര്‍ഷകപിന്തുണ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് നല്‍കാന്‍ തീരുമാനിച്ചതെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

 

Latest News