ജിദ്ദ - കുടുംബാംഗങ്ങൾ ആരുമറിയാതെ ഇന്ത്യയിൽ നിന്ന് രഹസ്യ വിവാഹം കഴിച്ച സൗദി പൗരന് ഇന്ത്യക്കാരിയായ ഭാര്യയിൽ പിറന്ന മക്കൾ പിതാവിന്റെ ആദ്യ വിവാഹത്തിലെ മക്കളായ തങ്ങളുടെ അർധ സഹോദരങ്ങളെ കാണാൻ സൗദിയിൽ പിതാവിന്റെ വീട്ടിലെത്തി. സൗദി പൗരൻ മരണപ്പെട്ട ശേഷം മാത്രമാണ് പിതാവ് ഇന്ത്യയിൽ നിന്ന് വിവാഹം കഴിച്ചിരുന്നതായും ഈ ബന്ധത്തിൽ മക്കളുള്ളതായും തങ്ങൾ അറിഞ്ഞതെന്ന് ഇന്ത്യക്കാരായ സഹോദരങ്ങളെ കുടുംബ വീട്ടിൽ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ട യുവാവ് പറഞ്ഞു. എന്റെ ഉപ്പ ഇന്ത്യക്കാരിയെ വിവാഹം ചെയ്തിരുന്നു. ഇവർ എന്റെ സഹോദരങ്ങളാണ്. ഞങ്ങളെ സന്ദർശിക്കാനാണ് ഇവർ ഇന്ത്യയിൽ നിന്ന് വന്നത്, ഇപ്പോൾ ഞങ്ങൾ അവർക്ക് കാപ്പി നൽകുകയും പരസ്പരം പരിചയപ്പെടുകയുമാണ്, ഉപ്പ ഇന്ത്യയിൽ നിന്ന് വിവാഹം കഴിച്ചതും ആ ബന്ധത്തിൽ വലിയ മക്കളുള്ളതും അറിഞ്ഞത് ഉമ്മാക്ക് ഞെട്ടലും ആശ്ചര്യവുമായി - എക്‌സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സൗദി യുവാവ് പറഞ്ഞു.
— مكة (@maka85244532) August 21, 2023