തൃശൂര്‍ - മുന്‍ മന്ത്രിയും കുന്ദംകുളം എം എല്‍ എയുമായ എ.സി മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നു. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിലാണ് ഇ.ഡി സംഘം പരിശോധന നടത്തുന്നത്. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് രാവിലെ മുതല്‍ റെയ്ഡ് നടത്തുന്നത്. ഉദ്യോഗസ്ഥരെത്തുമ്പോള്‍ എ സി മൊയ്തീന്‍ വീട്ടിലുണ്ടായിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് സൂചന.