കോട്ടയം - പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് അര്‍ഹരായ പലരെയും ഒഴിവാക്കിയെന്നാരോപിച്ച് യു ഡി ഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് അയച്ചു. ഓഗസ്റ്റ്10നു ശേഷമുള്ള അപേക്ഷകരില്‍ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്ന് ചാണ്ടി ഉമ്മന്‍ പറയുന്നു. അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുന:പ്രസിദ്ധീകരിക്കണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.