തിരുവനന്തപുരം - വൈദ്യുതി പ്രതിസന്ധിയെ മറികടക്കാന്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള കരാര്‍ കാലാവധി നീട്ടിക്കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അര്‍ധരാത്രി ഉത്തരവിറക്കി. ഇതോടെ സംസ്ഥാനത്ത് ലോഡ് ഷെഡിംങ്ങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന സ്ഥിതി താല്‍ക്കാലികമായി ഒഴിവായി. പ്രശ്‌നത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് അര്‍ധരാത്രി തന്നെ റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിറക്കിയത്. വൈദ്യുതി കരാറുകള്‍ ഡിസംബര്‍ 31വരെയാണ് നീട്ടിയിരിക്കുന്നത്. 2024 ജനുവരി 1 മുതല്‍ പുതിയ കരാറിലൂടെ വൈദ്യുതി ലഭ്യമാകുമെന്ന് കെ എസ് ഇ ബി അറിയിച്ചു. മഴ കുറഞ്ഞത്തിനെ തുടര്‍ന്നുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ കെ എസ് ഇ ബി മാനേജ്മെന്റ് വേഗത്തില്‍ തീരുമാനമെടുക്കണമെന്നും. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.