ഖമീസ് മുശൈത്ത്- എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു അസീർ മലർവാടി ബാലസംഘം മത്സര പരിപാടികൾ സംഘടിപ്പിച്ചു. ലോകത്തിന്റെ സ്രഷ്ടാവ് സർവ സൃഷ്ടികൾക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം നൽകിയിട്ടുണ്ടെന്നും സ്വാതന്ത്ര്യം അത് കൊണ്ട് തന്നെ ജന്മാവകാശമാണെന്നും ചടങ്ങിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകിയ ഡോ.അഹമ്മദ് സലീൽ (അസീർ കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി) പറഞ്ഞു.മറ്റുള്ളവർക്ക് ദോഷകരമാകുന്ന പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്ന് കൊണ്ട് രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായി നാം പ്രവർത്തിക്കണം-അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ മത്സരങ്ങളിൽ വിജയികളായവർ:കളറിംഗ് കിഡ്‌സിൽ ഒന്നാം സമ്മാനം മറിയം നസീർ, രണ്ടാം സമ്മാനം ഫാത്തിമ ഹന്ന. ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം ഫാത്തിമ യാറ,രണ്ടാം സമ്മാനം ഹാജറ.സീനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം മർവ ബാബു, രണ്ടാം സമ്മാനം ആയിഷ അഫ.ദേശ ഭക്തി ഗാന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം മനാൽ സൈനബ്, രണ്ടാം സമ്മാനം നിഹ നസ്‌നി. സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഷാസിൽ സമീർ, രണ്ടാം സ്ഥാനം ആയിഷ അഫ.പ്രസംഗ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം ഫാത്തിമ യാറ,രണ്ടാം സമ്മാനം മുഹമ്മദ് ശാദിൻ. സീനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം മർവ ബാബു, രണ്ടാം സമ്മാനം ഖദീജ നസീം.ക്വിസ് മത്സരം ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം മനാൽ സമീർ, രണ്ടാം സമ്മാനം ഫാത്തിമ യാറ പിർസാദ്., സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം മർവ മുഹമ്മദ് ബാബു, രണ്ടാം സ്ഥാനം ആയിഷ അഫ സലീൽ.
വിജയികൾക്കുള്ള സമ്മാനദാനം ഡോക്ടർ ലുഖ്മാൻ, ഡോക്ടർ സലീൽ അഹമ്മദ് റസാഖ് കിണാശ്ശേരി, അബ്ദുൾറഹ്മാൻ കണ്ണൂർ, ബാദുഷ തിരുവനന്തപുരം, ഈസ ഉളിയിൽ, നബ്ഹാൻ ജിസാൻ എന്നിവരും പ്രോത്സാഹന സമ്മാനങ്ങൾ സഫീർ ജിസാൻ,മുഹമ്മദ് അലി ചെന്ത്രാപ്പിന്നി,സിറാജ് കണ്ണൂർ, മുഹമ്മദ് ബാബു കരുനാഗപ്പിള്ളി ,സമീർ കണ്ണൂർ ,സുഹൈൽ ബൈഷ്,സലിം കോഴിക്കോട് എന്നിവരും നിർവഹിച്ചു. ചടങ്ങിൽ മുഹമ്മദ് അലി ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു. ഖദീജ നസീബ് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു.മത്സര പരിപാടികൾക്ക് മലർവാടി കൺവീനർ ഫൈസൽ വേങ്ങര,പർവീസ് പിണറായി,സുഹൈബ് ചെർപ്പുളശേരി,ബീന ബാബു,ഡോക്ടർ റസിയ സമീർ,സക്കീന ബീരാൻ കുട്ടി,റാഷിദ് കണ്ണൂർ,സമീർ കോഡൂർ എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ മധുര വിതരണവും ദേശീയ ഗാന ഡോക്യുമെന്ററി പ്രദർശനവും നടത്തി.