Sorry, you need to enable JavaScript to visit this website.

അൽഹസയിൽ വിദ്യാർഥിനികളെയുമായി പോകവെ സ്‌കൂൾ ബസിന് തീപ്പിടിച്ചു

അൽഹസ- അൽ ഹസയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപ്പിടിച്ചു. വിദ്യാർഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം. സ്‌കൂൾ കഴിഞ്ഞ് വിദ്യാർഥിനികളെയുമായി തിരിച്ചുപോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പുറത്തെ കൊടുംചൂടും അതിനിടയിലുണ്ടായ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടുമാണ്  അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. ബസിൽ തീ കണ്ട ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തി മുഴുവൻ വിദ്യാർഥിനികളെയും പുറത്തെത്തിച്ചു. ആർക്കും പരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
 

Latest News