Sorry, you need to enable JavaScript to visit this website.

മോന്‍സന്‍ കേസില്‍ കെ. സുധാകരന്‍ നാളെ ഇ ഡിയ്ക്ക് മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരാകും

കൊച്ചി - മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ പ്രതി സ്ഥാനത്തുള്ള കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നാളെ ഇ ഡിയക്ക് മുമ്പാകെ ചോദ്യംചെയ്യലിനു ഹാജരാകും. രാവിലെ 10 മണിക്ക് കൊച്ചിയിലെ  ഇ ഡി ഓഫിസില്‍ ഹാജരാകാനാണ്  സുധാകരന്  നോട്ടീസ് നല്‍കിയിട്ടുള്ളത്.  മോന്‍സനുമായുള്ള സാമ്പത്തിക ഇടപാടിലാണ്  ഇ ഡി സുധാകരനെ ചോദ്യം ചെയ്യുക. കേസില്‍ നേരത്തെ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത വിട്ടയച്ചിരുന്നു. അതിന്ശേഷമാണ് സുധാകരനെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചത്. പരാതിക്കാര്‍ മോന്‍സന് നല്‍കിയ 25 ലക്ഷം രൂപയില്‍ പത്തുലക്ഷം കെ സുധാകരന്‍ കൈപ്പറ്റിയെന്ന് മോന്‍സന്റെ മുന്‍ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Latest News