തളിപ്പറമ്പ് - മയക്കുമരുന്നിന് അടിമയായി വീട് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.പട പ്പേങ്ങാട് മരമില്ലിന് സമീപത്തെ ഭാര്യ വീട്ടിൽ താമസിക്കുന്ന പാപ്പിനിശ്ശേരി സ്വദേശി പൂവം വളപ്പിൽ മൻസൂറിനെ (40)ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രാത്രി മുതലാണ് ഇയാൾ അക്രമാസക്തനായത്. വീട്ടിലെ ഫർണ്ണിച്ചർ അടിച്ചു തകർക്കുകയും ചെയ്തു. ഇതോടെ വീട്ടിൽ നിന്ന് ഭാര്യ ഇറങ്ങിപ്പോയി. സംഭവമറിഞ്ഞ് സമീപവാസികളായ നിരവധി പേർ ആ വീടിന് മുന്നിലെത്തി. ഇതോടെ ഇയാൾ ഗ്യാസ് സിലിണ്ടർ തുറന്നു വെച്ച് സിഗർലൈറ്റർ ഉയർത്തിപ്പിടിച്ച് തീവെക്കുമെന്ന് ഭീഷണി ഉയർത്തി. കുട്ടികളെ മുറിയിൽ നിന്ന് മറ്റ് മുറികളിലേക്ക് മാറ്റി. ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ഓടി നടന്ന ഇയാൾ വീടിൻ്റെ മുൻവശത്തെ ടൈലുകൾ മുഴുവൻ അടിച്ചു തകർത്തു.
നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് തളിപ്പറമ്പ് എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച് എ.എസ്. ഐ ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴ ങ്ങിയില്ല. തുടർന്ന് ഫയർഫോ ഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും കെ.എ.പി.യിലെ മൂന്ന് പോലീസുകാർ ഉൾപ്പെട്ട പോലീസ് സംഘവും ചേർന്ന് മിന്നൽ വേഗത്തോടെ വാതിൽ തകർത്ത് അകത്ത് കയറി മൻസൂറിനെ കീഴടക്കുകയായിരുന്നു. കുട്ടികളെ ബന്ധുക്കളെ ഏൽപ്പിച്ചു. സംഭവത്തിന്റെ ദൃശ്യം മുഴുവൻ പോലീസ് പകർത്തിയിരുന്നു. ഇത് സഹിതം മൻസൂറിനെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. കോടതി മൻസൂറിനെ കുതിരവട്ടം മാനസികാരോ ഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ഉത്തരവിടുകയായിരുന്നു.