Sorry, you need to enable JavaScript to visit this website.

ഹൈടെക് കോപ്പിയടി നടന്ന പരീക്ഷ വിഎസ്എസ്സി റദ്ദാക്കി

തിരുവനന്തപുരം- വിഎസ്എസ്സി പരീക്ഷയിലെ ക്രമക്കേടുകളെത്തുടര്‍ന്ന് ഞായറാഴ്ച നടന്ന ടെക്‌നീഷ്യന്‍  ബി, ഡ്രൗട്ട്‌സ്മാന്‍  ബി, റേഡിയോഗ്രാഫര്‍  എ എന്നീ പരീക്ഷകള്‍ റദ്ദാക്കി. തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ വച്ചായിരുന്നു പരീക്ഷ. പുതിയ പരീക്ഷാ തീയതി വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്നും വിഎസ്എസ്സി അറിയിച്ചു.

ഇതു സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. സൈബര്‍ സെല്‍ ഡിവൈഎസ്പി കരുണാകരനാണ് അന്വേഷണ സംഘത്തലവന്‍. മ്യൂസിയം, കന്റോണ്‍മെന്റ്, മെഡിക്കല്‍ കോളജ്, സൈബര്‍ സെല്‍ സിഐമാര്‍ സംഘത്തിലുണ്ട്. കോപ്പിയടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൈബര്‍ സെല്‍ വിശദമായി അന്വേഷിക്കും. മൂന്ന് സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. 6 പേര്‍ പിടിയിലായി. രണ്ടുപേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. രണ്ടുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

രാജ്യവ്യാപകമായി  വിഎസ്എസ്സി നടത്തിയ ടെക്‌നിഷ്യന്‍ ( ഇലക്ട്രീഷ്യന്‍ ഗ്രേഡ് ബി ) പരീക്ഷയിലായിരുന്നു ക്രമക്കേട്. തട്ടിപ്പ് നടത്തിയ ഹരിയാന സ്വദേശികളായ സുനില്‍  (26), സുമിത്ത് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് എത്തുന്ന ഹരിയാന സ്വദേശികള്‍ തട്ടിപ്പ് നടത്തുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഹരിയാനയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു  പരിശോധിക്കാനാണ് പോലീസ് തീരുമാനം. പരീക്ഷയില്‍ ആള്‍ മാറാട്ടം നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.

 

Latest News