ദുബായ്- രണ്ട് ആണ്‍മക്കളെ കുടുംബ സുഹൃത്തിനെ ഏല്‍പ്പിച്ച ശേഷം കാണാതായ ഓസ്‌ട്രേലിയന്‍ യുവതിക്കു വേണ്ടിയുള്ള ദുബയ് പോലീസിന്റെ അന്വേഷണം അഞ്ചു മാസം പിന്നിടുന്നു. 14-ും നാലു വയസ്സുള്ള രണ്ട് ആണ്‍മക്കളെയാണ് ആഫ്രിക്കന്‍ വംശജയായ ഓസ്‌ട്രേലിയക്കാരി സുഹൃത്തിനെ ഏല്‍പ്പിച്ചു കടന്നത്. ഏതാനും ദിവസങ്ങള്‍ മാത്രം സംരക്ഷിച്ചാല്‍ മതിയാകുമെന്ന് കരുതിയാണ് കുട്ടികളെ ഇവരുടെ സംരക്ഷണമേറ്റെടുത്തത്. എന്നാല്‍ പിന്നീട് യുവതിയെ കുറിച്ചു ഒരു വിവരവും ഇതുവരെ ലഭിച്ചില്ല. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം ജീവിക്കാന്‍ ഏറെ പ്രയാസമനുഭവിച്ചു വരികയായിരുന്നു യുവതിയെന്ന് ദുബയ് പോലീസിന്റെ വനിതാ ശിശു സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ലെഫ്. കേണല്‍ സഈദ് റാശിദ് അല്‍ ഹെലി പറഞ്ഞു.
യുവതിയെ കാണാതായതോടെ മക്കളെ സംരക്ഷിച്ച ഇവരുടെ കുടുംബ സുഹൃത്ത് സഹായം തേടി ഓസ്‌ട്രേലിയന്‍ കോണ്‍സുലേറ്റിലും വിവരമറിയിച്ചിരുന്നു. രണ്ടു മക്കളും അമ്മയെ കാണാതെ വിഷമിച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
അതേസമയം ഓസ്‌ട്രേലിയന്‍ കോണ്‍സുലേറ്റ് യുവതിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ യുഎഇ വിട്ടു പോയിട്ടില്ലെന്നും എവിടെയാണ് കഴിയുന്നതെന്നും വെളിപ്പെടുത്തിയിട്ടില്ല. കുട്ടികള്‍ക്ക് ഓസ്‌ട്രേലയന്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ കോണ്‍സുലേറ്റ് തയാറായിട്ടുണ്ട്. ആഫ്രിക്കക്കാരനായ പിതാവിന്റെ രാജ്യത്തെ പാസ്‌പോര്‍ട്ടാണ് കുട്ടികളുടേത്. ഇവരെ തിരിച്ചു നാട്ടിലെത്തിക്കാമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചെങ്കിലും യുവതി ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഇതിനു ശേഷം യുവതിയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ദുബയ് പോലീസും ഒരിക്കല്‍ യുവതിയുമായി സംസാരിച്ച് പ്രശനങ്ങല്‍ പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും മടങ്ങി വരാന്‍ തയാറായിട്ടില്ല. ഒരു കുട്ടിക്ക് പ്രായം 12നു മുകളിലായതിനാല്‍ ഇവരെ ദുബയ് ഫൗണ്ടേഷന്റെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ കൂടുതല്‍ കാലം താമസിപ്പിക്കാനാവില്ലെന്ന് പോലീസ് അറിയിച്ചു.