Sorry, you need to enable JavaScript to visit this website.

കെ എസ് ആര്‍ ടി സി ശമ്പള പ്രശ്‌നത്തില്‍ സര്‍ക്കാറിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി - കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം നല്‍കുന്നത് സംബന്ധിച്ച പ്രശ്‌നത്തില്‍ സര്‍ക്കാരിനെ വീണ്ടും അതിരൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കെ എസ് ആര്‍ ടി സിയെ സ്വകാര്യവത്ക്കരിക്കാന്‍ ഉദ്ദേശമുണ്ടോയെന്നും ഹൈക്കോടതി സര്‍ക്കാറിനോട് ആരാഞ്ഞു. പത്ത് കോടി രൂപ തരില്ലെന്ന് പറയാനാണോ മൂന്ന് മന്ത്രിമാര്‍ യോഗം നടത്തിയതെന്നും കോടതി ചോദിച്ചു. ശമ്പളത്തിന്റെ കാര്യം എപ്പോഴും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് കഷ്ടമാണെന്നും ഇപ്പോഴെങ്കിലും ശമ്പളം നല്‍കിയില്ലെങ്കില്‍  ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ജീവനക്കാരുടെ ശമ്പളം പണമായി തന്നെ നല്‍കണമെന്നും കൂപ്പണ്‍ പരിപാടി അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.

 

Latest News