Sorry, you need to enable JavaScript to visit this website.

കനത്ത ചൂട്; സൗദിയിലെ ഇന്ത്യൻ സ്‌കൂളുകൾ നാളെ തുറക്കില്ല, ക്ലാസുകൾ അടുത്ത മാസം മൂന്നു മുതൽ

റിയാദ്-സൗദിയിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകൾ വേനലവധി കഴിഞ്ഞ് നാളെ തുറക്കില്ല. റിയാദ്, ജിദ്ദ, ദമാം, ജുബൈൽ എന്നിവടങ്ങളിലെ സ്‌കൂളുകൾ എല്ലാം അവധി പ്രഖ്യാപിച്ചു. കനത്ത ചൂട് കാരണം അടുത്ത മാസം മൂന്നു മുതലായിരിക്കും സ്‌കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുക. കനത്ത ചൂട് തുടരുന്നതിനാൽ ഒമ്പത് മുതൽ 12 വരെ ക്ലാസുകൾക്ക് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെ ഓൺലൈൻ ക്ലാസുകൾ നടക്കും. ഓഗസ്റ്റ് 21 മുതൽ 31 വരെയാണിത്.
കെജി മുതൽ എട്ടാം ക്ലാസ് വരെയുള്ളവർക്ക് 31 വരെ അവധിയാണ്. കെ.ജി മുതൽ 12 ക്ലാസുവരെയുള്ളവർക്ക് റഗുലർ ക്ലാസുകൾ സെപ്തംബർ മൂന്നിനാണ് തുടങ്ങുക. കുട്ടികൾ ഓൺലൈനിൽ ഹാജരാകണം.
അതേസമയം, റിയാദിൽ സേവ സ്‌കൂൾ, അൽയാസ്മിൻ, മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്‌കൂളുകളും നാളെ തുറക്കില്ല. എന്നാൽ അലിഫ് ഇന്റർനാഷണൽ സ്‌കൂൾ നാളെ തുറക്കും. 11.30 മണിവരെയാണ് സ്‌കൂൾ സമയം.അല്‍ആലിയ, യാര ഇന്റര്‍നാഷണല്‍, മോഡേണ്‍ സ്‌കൂളുകളും നാളെ തുറക്കും.
 

Latest News