Sorry, you need to enable JavaScript to visit this website.

സ്ത്രീയോട് അപമര്യാദയായി പെരുമാറി, സി.പി.എം നേതാവിന് സസ്‌പെൻഷൻ

പാലക്കാട്- സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയംഗം എൻ ഹരിദാസിനെ സസ്‌പെന്റ് ചെയ്തു.  ആർട്ടിസാൻസ് യൂണിയൻ നേതാവ് കൂടിയാണ് ഹരിദാസിനെതിരെ മാസങ്ങൾക്ക് മുമ്പ് ലഭിച്ച പരാതിയിലാണ് നടപടി. ആർട്ടിസാൻസ് യൂണിയനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീയാണ് പരാതിക്കാരി. തന്നോട് ഹരിദാസ് പലതവണ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് പരാതി. അശ്ലീല മെസേജുകളും ചിത്രങ്ങളും ഫോണിൽ അയച്ചെന്നും പരാതിയിലുണ്ട്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ഭാരവാഹി സ്ഥാനത്ത്‌നിന്ന് ഹരിദാസിനെ മാറ്റി നിർത്തിയിരുന്നു. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ താൻ സ്ഥാനം ഒഴിയുകയായിരുന്നെന്നാണ് ഹരിദാസ് വിശദീകരിച്ചത്. ഇന്ന് ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. പരാതിക്കാരി ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളടക്കം പരിശോധിച്ച ശേഷമാണ് തീരുമാനം. ഒരു വർഷത്തേക്കാണ് സസ്‌പെൻഷൻ.
 

Latest News