കൊച്ചി-അഡ്വക്കേറ്റ് ആക്ട് ലംഘിച്ചെന്ന പരാതിയിൽ മാത്യു കുഴൽനാടൻ എം.എൽ.എയോട് ബാർ കൗൺസിൽ വിശദീകരണം തേടി. രണ്ടാഴ്ചക്കകം മറുപടി നൽകണമെന്നാണ് ബാർകൗൺസിൽ മാത്യു കുഴൽനാടനോട് നിർദേശിച്ചിരിക്കുന്നത്. മാത്യു കുഴൽനാടൻ ഒരേസമയം അഭിഭാഷക ജോലിയും റിസോർട്ട് ബിസിനസും നടത്തുന്നത് അഡ്വക്കേറ്റ് ആക്ടിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ജില്ലാ കോടതി യൂണിറ്റ് സെക്രട്ടറി അഡ്വ. സി കെ സജീവാണ് ബാർ കൗൺസിലിൽ പരാതി നൽകിയത്.
അഭിഭാഷകർ മറ്റ് ജോലികൾ ചെയ്യരുതെന്നാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ 47-ാംചട്ടം പറയുന്നത്. തനിച്ചോ മറ്റ് വ്യക്തികളുമായി ചേർന്നോ ബിസിനസ് നടത്തുന്നതും ചട്ടവിരുദ്ധമാണ്. അഡ്വ. മാത്യു കുഴൽനാടൻ, ടോം സാബു, ടോണി സാബു എന്നിവർ ചേർന്ന് ചിന്നക്കനാൽ പഞ്ചായത്തിൽ വാങ്ങിയ കപ്പിത്താൻസ് ബംഗ്ലാവ് റിസോർട്ടായാണ് പ്രവർത്തിക്കുന്നനത്.