ജിദ്ദ- ഉരുകുന്ന ചൂടിനു ശമനമേകി അടുത്ത രണ്ടു ദിവസം മക്ക പ്രവിശ്യയിലെ ജിദ്ദ, റാബിഗ്, ഖുലൈസ് ഗവര്‍ണറേറ്റുകളില്‍ ചെറിയ തോതില്‍ മഴയുണ്ടാകുമെന്ന് സൗദി കാലാവസഥ നിരീക്ഷണ കേന്ദ്രം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റോഡുകളില്‍ യാത്ര ചെയ്യുന്നവരും മറ്റും മഴ കരുതണമെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം പൊതുജനങ്ങള്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു.